അമ്പതിനായിരം 15000 രൂപയായി : ബാലന്‍സ് പരിധി കുറച്ച് ഐസിഐസിഐ ബാങ്ക്

ന്യൂഡല്‍ഹി: നഗരമേഖലകളിലെ പുതിയ ഉപഭോക്താക്കളുടെ സേവിങ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 50,000 രൂപ വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി ഐസിഐസിഐ ബാങ്ക്. ഉപയോക്താക്കളുടെ അക്കൗണ്ടില്‍ 15,000 രൂപ മിനിമം ബാലന്‍സ് മതിയെന്നാണ് പുതിയ നിര്‍ദേശം.
ബാലന്‍സ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായി ഉയര്‍ത്തിയതിന് പിന്നാലെ ഉപഭോക്താക്കളില്‍ നിന്നു വലിയ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് പുതിയ മാറ്റം. നഗരമേഖലകളിലെ പുതിയ ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷമാണിത്.ചെറുനഗരങ്ങളിലെ പുതിയ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളുടെ മിനിമം ബാലന്‍സ് തുക 25,000 രൂപയില്‍ നിന്ന് 7,500 രൂപയായി കുറച്ചു. അതേസമയം ഗ്രാമപ്രദേശങ്ങളിലും ചെറുനഗരങ്ങളിലും പഴയ ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് 5,000 രൂപയാണ്.
ഐസിഐസിഐ ബാങ്കിന് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്കും മിനിമം ബാലന്‍സ് പരിഷ്‌കരിച്ചു. നഗരങ്ങളിലും അര്‍ദ്ധ നഗരങ്ങളിലും സേവിങ് അക്കൗണ്ടുകള്‍ക്ക് 25,000 രൂപ മിനിമം ബാലന്‍സ് വേണമെന്നാണ് നിര്‍ദേശം. ഗ്രാമീണ അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് 10,000 രൂപയാണ്. സാലറി, ബിഎസ്ബിഡിഎ അക്കൗണ്ടുകള്‍ക്ക് ഇത് ബാധകമല്ല.