സൈന്യം സര്‍വസജ്ജം; മൂന്ന് പാക് പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു

0

ശ്രീനഗര്‍: അതിർത്തിയിൽ പരിധി ലംഘിച്ച് പാകിസ്ഥാൻ. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വീഴ്ത്തി. സർഫസ് ടു എയർ മിസൈൽ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടത്. പാക് വ്യോമസേനയുടെ പ്രധാന താവളമായ സർഗോധ വ്യോമത്താവളത്തിൽനിന്നാണ് എഫ് 16 വിമാനം ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പറന്നുയർന്നത്.

സംഘർഷം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പാക്ക് വ്യോമാക്രമണം നേരിടാൻ എസ്–400, എൽ–70, സു–23, ഷിൽക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.

കശ്മീരില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. വീടുകളിലെ വെളിച്ചം അണയ്ക്കാനും സൈന്യം നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി.

ജമ്മുവിലെ വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണശ്രമമെന്നാണ് സൂചന. കൂട്ടത്തോടെ മിസൈലുകളും ഡ്രോണുകളും വിട്ടായിരുന്നു പാക് ആക്രമണം. ഇത് യഥാസമയം നിര്‍വീര്യമാക്കാന്‍ സേനക്ക് കഴിഞ്ഞു, പത്താന്‍കോട്ട്, സാംബ, അഖ്‌നൂര്‍ മേഖലകളിലും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണശ്രമം നടത്തി. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആര്‍എസ്പുര മേഖലയില്‍ സൈന്യവും പാക് സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായും വിവരമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *