‘അപകട ശേഷം മിഹിർ കാമുകിയെ വിളിച്ചത് 40 തവണ’; ചോദ്യം ചെയ്യാനായി യുവതിയെയും കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ്
മുംബൈ: ബിഎംഡബ്ല്യു കാർ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ച ശേഷം മിഹിർ കാമുകിയെ വിളിച്ചത് 40 തവണയെന്ന് പൊലീസ്. കാമുകിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ മത്സ്യ വിൽപ്പനക്കാരിയായ കാവേരി നഖ്‍വ കൊല്ലപ്പെട്ടിരുന്നു. ഭർത്താവ് പ്രദീപ് നഖ്‌വക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 5.30 ഓടെ മത്സ്യം വാങ്ങി മടങ്ങുകയായിരുന്ന ഇവരുടെ സ്കൂട്ടറിൽ ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം) നേതാവിൻ്റെ മകൻ മിഹിർ ഓടിച്ച ബിഎംഡബ്ല്യു കാർ ഇടിക്കുകയായിരുന്നു. കാർ ഇടിച്ചതിനെ തുടർന്ന് കാവേരിയെ ചക്രത്തിനടിയിൽ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചു.
മദ്യലഹരിയിലായിരുന്നു മിഹിർ ഷായെന്നും ആരോപണമുയർന്നു. അപകട ശേഷം ഡ്രൈവറായ രാജഋഷി ബിദാവത്തിനെ ഡ്രൈവിങ് സീറ്റിൽ ഇരുത്തുകയും ചെയ്തു. ഇതെല്ലാം നടക്കുന്നതിനിടെ ഷാ തൻ്റെ കാമുകിയോട് 40 തവണ വിളിച്ച് സംസാരിച്ചുവെന്ന് പൊലീസ് പറയുന്നു. കാർ കാലാ നഗറിൽ ഉപേക്ഷിച്ച ശേഷം മിഹിർ ഓട്ടോ പിടിച്ച് ഗോരേഗാവിലെ കാമുകിയുടെ വീട്ടിലേക്ക് പോയി. അപകടവിവരം കാമുകി ഷായുടെ സഹോദരിയെ അറിയിച്ചു. ഷായുടെ പിതാവ് രാജേഷ് ഷായെയും ഡ്രൈവർ ബിദാവത്തിനെയും അറസ്റ്റ് ചെയ്ത ശേഷമാണ് ഒളിവിലായിരുന്ന മിഹിറിനെ അറസ്റ്റ് ചെയ്തത്.
സിപിഎമ്മിന്റെ ആരോപണം തളളി, യദുകൃഷ്ണൻ്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയെന്ന് എക്സൈസ്; കളളക്കേസെന്ന് പരാതി
മിഹിറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി ജൂലൈ 16 വരെ പോലീസ് കസ്റ്റഡിയിൽ വിു. കാമുകിയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ് പറയുന്നു. അപകടത്തെക്കുറിച്ചുള്ള എന്ത് വിവരങ്ങളാണ് പങ്കുവെച്ചതെന്നും അയാൾ മദ്യപിച്ചിരുന്നോ എന്നതിനെ കുറിച്ചുമായിരിക്കും ചോദ്യങ്ങളെന്നും പൊലീസ് പറഞ്ഞു.