അർധരാത്രിയിലെ റെയ്ഡ്: എസ്പി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കോൺഗ്രസ്, ഉന്തുംതള്ളും

0

പാലക്കാട്∙  വനിതാ നേതാക്കൾ താമസിച്ച മുറിയിൽ അർധരാത്രി റെയ്ഡ് നടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. യുഡിഎഫ് എംപിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും അടക്കം നൂറുകണക്കിനുപേർ മാർച്ചിൽ പങ്കെടുത്തു. ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് പ്രവർത്തകരെ തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരിൽ ചിലർ ബാരിക്കേഡിനു മുകളിലേക്ക് കയറി. അർധരാത്രി വനിതാ നേതാക്കളുടെ മുറികളിൽ റെയ്ഡ് നടത്തിയ പൊലീസുകാരെ സേനയിൽ വയ്ക്കരുതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പൊലീസ് നടപടിയെ നിയമപരമായി എങ്ങനെ നേരിടണമെന്ന് കോൺഗ്രസ് ആലോചിക്കും. ജയിക്കുമായിരുന്ന വോട്ടിന്റെ ഇരട്ടി വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിക്കും. പിണറായി ഉണ്ടാക്കിയതുപോലെ കള്ളപ്പണം ആരും ഉണ്ടാക്കിയിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *