മധ്യവയസ്കനെ സഹോദരി ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വർക്കലയിൽ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി.പുല്ലാനിക്കോട് സ്വദേശി സുനിൽ ദത്ത് ആണ് കൊല്ലപ്പെട്ടത്.സുനിൽ ദത്തിന്റെ സഹോദരി ഭർത്താവായ ഷാനിയാണ് വെട്ടികൊലപ്പെടുത്തിയത്.ആക്രമണത്തിൽ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റിട്ടുണ്ട് ,ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഉഷാകുമാരിയും ഭർത്താവ് ഷാനിയും കുറച്ചു നാളുകളായി അകന്നു കഴിയുകയായിരുന്നു.ഇന്ന് വൈകിട്ട് ആറു മണിയോടെ കുടുംബ വീട്ടിൽ എത്തിയ ഷാനിയും സുഹൃത്തുക്കളും ഉഷാ കുമാരിയുമായി വാക്ക് തർക്കമുണ്ടായി ഇതിനടയിൽ സഹോദരൻ സുനിൽ ദത്ത് പ്രശ്നത്തിൽ ഇടപെടുകയും തുടർന്ന് ഷാനി ഇരുവരെയും ആക്രമിക്കുകയായിരുന്നു .പ്രതികൾക്കായി വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.