കരുനാഗപ്പള്ളിയിൽ മധ്യവയസ്കനെ വധിക്കാൻ ശ്രമം പ്രതി പിടിയിൽ
കൊല്ലം : കരുനാഗപ്പള്ളിയിൽ മധ്യവയസ്കനെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കരുനാഗപ്പള്ളി പട: വടക്ക് കുറവന്റെ പടിഞ്ഞാറ്റതിൽ സോമൻ മകൻ മഹേഷ് 45 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതിയുടെ അയൽവാസിയായ അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ച് പാട്ടുപാടുകയും അസഭ്യം പറയുകയും ചെയ്ത പ്രതിയെ അത് വിലക്കാൻ ശ്രമിച്ചതിന്റെ വിരോധത്താൽ പ്രതി പരാതിക്കാരന്റെ നെഞ്ചത്ത് ചവിട്ടിയിട്ട് പ്രിവിൽ വച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉടൻതന്നെ കരുനാഗപ്പള്ളി പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അനിൽകുമാർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സന്തോഷ് കുമാർ, അശോക് കുമാർ, എസ് സി പി ഓ ശ്രീകാന്ത്, ശ്രീനാഥ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
