മൈക്രോ ഫിനാൻസ് തട്ടിപ്പ് വെള്ളാപ്പള്ളിക്ക് 5 കേസിൽ ക്ലീൻ ചിറ്റ്

0
  • കേരളത്തിലുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിക്കുന്നത്

ചേർത്തല :എസ.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എടുത്ത 5 കേസുകളിൽ  ക്ലീൻ ചിറ്റ്. കേരളത്തിലുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിക്കുന്നത് . വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് തൃശ്ശൂർ വിജിലൻസ് കോടതി പരാതിക്കാരനായ അച്യൂതാനന്ദന് നോട്ടീസ് അയച്ചിട്ടുണ്ട്

പിന്നോക്ക ക്ഷേമ കോർപറേഷനിൽ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കിൽ താഴേക്ക് നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.എസ്എൻഡിപി യൂണിയൻ ശാഖകൾ വഴി നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ 15 കോടിയലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് വി എസിന്റെ പരാതി

Spread the love

Leave a Reply

Your email address will not be published. Required fields are marked *