10 പോലീസുകാർക്ക് പാരിതോഷികം
മുംബൈ: എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയവരിൽ രണ്ടുപേരെ പിടികൂടിയ നിർമ്മൽ നഗർ പോലീസ് സ്റ്റേഷനിലെ 10 പോലീസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം .
ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ ആർ ദബാഡെ, കോൺസ്റ്റബിൾമാരായ സന്ദീപ് അവ്ഹാദ്, പോലീസ് സബ് ഇൻസ്‌പെക്ടർ ബങ്കാർ, ഹെഡ് കോൺസ്റ്റബിൾമാരായ അമോൽ പവാർ, സുഹാസ് നലവ്‌ഡെ, കോൺസ്റ്റബിൾമാരായ അമോൽ വകഡെ, സാഗർ കോയെൻഡെ, മാനെ, എംഎസ്എഫ് ഗാർഡ് പവാർ തുടങ്ങിയവർക്കാണ് പ്രതിഫലം ലഭിക്കുക