മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്; നവംബറിൽ വോട്ടെടുപ്പ്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാര്‍ പറഞ്ഞു. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. ഒക്ടോബര്‍ 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 13 നും 20 നും വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു