സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിന് ഷിൻഡെ സർക്കാർ തുടരണം
 
                
ആർ .രാജേഷ് ലോധ , പല്ലാവ
1 വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ?
മഹാവികാസ് അഘാഡി സഖ്യത്തിൻ്റെ പരാജയമാഗ്രഹിക്കുന്നു. ഉദ്ധവ് സർക്കാറുടെ ഭരണത്തിൽ ഫട്നവിസ് സർക്കാർ കൊണ്ട് വന്ന എല്ലാ വികസനങ്ങൾക്കും തട ഇട്ടു.
അല്ലെങ്കിൽ മെല്ലെ പോക്ക് നയം കൊണ്ടുവന്നു. ബുള്ളറ്റ് ട്രെയിൻ, സമൃദ്ധിയും എക്സ്പ്രസ്സ് ഹൈവേ,
വാർധ്വാൻ പോർട്ട്, മെട്രോ എന്നിങ്ങനെ ചില ഉദാഹരണങ്ങൾ മാത്രം. ആകെ നടന്നത് കോവിഡ്
കാലത്ത് പാവങ്ങൾക്ക് കൊടുത്ത ഭക്ഷ്യധാന്യത്തിൽ നിന്ന് കമ്മീഷൻ അടിച്ചു മാറ്റി എന്നത് മാത്രം. സുസ്ഥിരമായ ഭരണം എംവിഎ യെ സഖ്യത്തിനെക്കൊണ്ട് സാധിക്കുകയില്ല .ഇപ്പോൾ തന്നെ ഒരു ദിവസം ഒരു കോൺഗ്രസ്സ് നേതാവ് എന്ന കണക്കിൽ പാർട്ടി വിട്ട് കൊണ്ടിരിക്കുന്നു.
ആര് അധികാരത്തിൽ വരണം ? എന്ത് കൊണ്ട് ?
മഹായുതി സർക്കാർ അധികാരം തുടരും.
മഹാരാഷ്ട്രയുടെ സമഗ്ര വികസനാമാഗ്രഹിക്കുന്ന ഓരോ വോട്ടർമാരും അവരുടെ സമ്മതിദാനാവകാശം
വിവേകപൂർവ്വം ഉപയോഗിക്കേണ്ട അവസരമാണ് സംജാതമായിരിക്കുന്നത്. ഷിൻഡെ സർക്കാർ വീണ്ടും വരേണ്ടത് ഈ സംസ്ഥാനത്തിൻ്റെ ആവശ്യമാണ് .
കേരളത്തിൽ പല കേന്ദ്ര പദ്ധതികളും പിണറായി നടപ്പിലാക്കുന്നില്ല, ക്രെഡിറ്റ്, വോട്ട് ഇവയൊക്കെ ബിജെപി ക്ക് ലഭിക്കുമെന്ന ഭയം . എപ്പോഴും കേന്ദ്ര സംസ്ഥാന -സർക്കാറുകൾ ഒരേ കാഴ്ചപ്പാടുള്ളവർ ആയാൽ, വികസനതിന് ആക്കം കൂടും. അതിനെയാണ് ഡബിൾ എഞ്ചിൻ സർക്കാർ എന്ന് വിളിക്കുന്നത്.
വോട്ട് നേടാൻ എന്നുള്ള തന്ത്രം എന്ന് പ്രതിപക്ഷം ആരോപിച്ചാൽ പോലും ഷിൻഡെ സർക്കാർ ധാരാളം ജന ക്ഷേമ കാര്യങ്ങൾ നടപ്പിലാക്കി, ചിലത് ആവിഷ്കരിച്ചു, ചിലതിനു മന്ത്രി സഭ അംഗീകാരം കൊടുത്തു. ഇതൊന്നും അന്ധമായ രാഷ്ട്രീയം കൊണ്ട് വിമർശിക്കേണ്ട ഒന്നല്ല . ഗതാഗത രംഗത്ത് ഇത്രയും വികസനങ്ങൾ നടപ്പിലാക്കിയ മറ്റൊരു സർക്കാർ ഇല്ല .’ലഡ്‌കി ബഹൻ ‘ പോലുള്ള പദ്ധതികളിലൂടെ സാധാരണക്കാരായ സ്ത്രീകൾക്ക് ലഭിക്കുന്ന സാമ്പത്തികാശ്വാസം ഷിൻഡെ സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് .അതിൻ്റെ ഉപഭോക്താക്കൾ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ വിശ്വസിക്കുന്നവർ മാത്രമല്ല .എല്ലാ സ്ത്രീകൾക്കും ലഭിക്കുന്നു. നഗര വികസത്തിലൂടെയും ജനങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതികളിലൂടെയും വ്യാവസായിക നഗരമായ മുംബൈയുടെ മുഖം തന്നെ മാറിവരുന്നു .
3 .എത്ര സീറ്റുകൾ ലഭിക്കും ?
ഒരു സഖ്യ പറയാനാവില്ല . ഭൂരിപക്ഷ സീറ്റുകൾ സ്വന്തമാക്കി എൻഡിഎ സഖ്യം അധികാരത്തിൽ വരും.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് :നിങ്ങൾക്കും പ്രതികരിക്കാം.
( നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വാട്സാപ്പ് നമ്പറിൽ അയക്കുക: 9322285364 – നിഷ മനോജ് )

 
                         
                                             
                                             
                                             
                                         
                                         
                                         
                                        