പ്രധാനമന്ത്രി മുംബൈ മെട്രോ ലൈൻ-3 ൻ്റെ ആദ്യഘട്ടം ഫ്ലാഗ് ഓഫ് ചെയ്തു
തെരഞ്ഞെടുപ്പ് അടുത്തതോടെ . മഹാരാഷ്ട്രയിലെത്തുന്നത് ശതകോടികളുടെ പദ്ധതികൾ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ശനി ) .14,120 കോടി രൂപ ചെലവ് വരുന്ന മുംബൈ മെട്രോ ലൈൻ-3 ൻ്റെ ബികെസി മുതൽ ആരെ ജെവിഎൽആർ വരെയുള്ള ആദ്യഘട്ടം ഫ്ലാഗ് ഓഫ് ചെയ്തു. മഹാരാഷ്ട്രയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ പദ്ധതിയാണിത്. മുംബൈയിലെ താനെയിൽ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് (എഐഎഫ്) കീഴിൽ 1,920 കോടി രൂപയുടെ 7,500 പദ്ധതികളും അദ്ദേഹം ആരംഭിച്ചു. താനെ ഇൻ്റഗ്രൽ റിംഗ് മെട്രോ റെയിൽ പ്രോജക്ട്, എലിവേറ്റഡ് ഈസ്റ്റേൺ ഫ്രീവേ എക്സ്റ്റൻഷൻ, നവി മുംബൈ എയർപോർട്ട് ഇൻഫ്ലുവൻസ് നോട്ടിഫൈഡ് ഏരിയ (നൈന) എന്നീ പദ്ധതികളും ഉദ്ഘാടനം ചെയ്തു.
മുംബൈയിൽ ശതകോടികളുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി. മഹാരാഷ്ട്രയിലെ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം കൃഷിയും വർധിപ്പിക്കുന്നതിന് സംസ്ഥാനം പ്രാധാന്യം നൽകുകയാണ്. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ 1,920 കോടി രൂപയിലധികം മൂല്യമുള്ള വിവിധ പദ്ധതികൾ ആണ് മഹാരാഷ്ട്രിയിൽ ഒരുങ്ങുന്നത്. 7,500-ഓളം വികസന പദ്ധതികൾ
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നുണ്ട്.അത്യാധുനിക വെയർഹൗസുകൾ, സോർട്ടിംഗ്, ഗ്രേഡിംഗ് യൂണിറ്റുകൾ, കോൾഡ് സ്റ്റോറേജ്, വിളവുകൾ ശേഖരിക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. ഏകദേശം 1,300 കോടി രൂപ വിറ്റുവരവുള്ള 9,200 പുതിയ കർഷക ഉൽപാദന സംഘങ്ങൾ ആണ് ഏറെ ശ്രദ്ധേയം. നഗരത്തിന്റെ വർധിച്ചുവരുന്ന ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റാനും ഈ രംഗത്ത് സ്വയം പര്യാപ്തത നേടാനും മഹാരാഷ്ട്ര ശ്രമിക്കുകയാണ്.
അർബൻ-നക്സൽ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന കോൺഗ്രസ് സർക്കാരിനെ ഉദ്‌ഘാടനച്ചടങ്ങുകളിൽ മോദി വിമർശിച്ചു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ കോൺഗ്രസ് സർക്കാരിനുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.