എംജി സർവ്വകലാശാല കലോത്സവം: 14 വർഷത്തിനു ശേഷം കീരിടം ചൂടി മഹാരാജാസ്
കോട്ടയം: എംജി സർവ്വകലാശാല കലോത്സവത്തിൽ ഓവറോൾ ചാംപ്യഷിപ്പ് നേടി എറണാകുളം മഹാരാജാസ് കോളെജ്. 129 പോയിന്‍റുമായാണ് മഹാരാജാസ് കീരിടം ചൂടിയത്. സെന്‍റ് തെരേസാസ് കോളെജ് രണ്ടാം സ്ഥാനത്തെത്തി. തൃപ്പൂണിത്തുറ ആർഎൽവി കോളെജ്, തേവര സേക്രഡ് ഹാർട്ട് കോളെജ് എന്നിവർ 102 പോയിന്‍റുമായി മൂന്നാം സ്ഥാനം പങ്കിട്ടു.
2010 ൽ കോട്ടയത്തു വച്ചു നടന്ന കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയതിനു ശേഷം കോട്ടയത്തു വച്ചുതന്നെയാണ് മഹാരാജാസ് കീരിടം ചൂടുന്നത്. കലോത്സവത്തിന്‍റെ അവസാന ദിനങ്ങളിലാണ് പോയിന്‍റുകൾ നേടി ചാംപ്യൻപട്ടികയിലേക്ക് ഇടംപിടിക്കുന്നത്.