എൻ. എസ്. എസ്. എം ജി യൂണിവേഴ്സിറ്റിയും ചിറ്റിലപ്പിള്ളി ഫൌണ്ടേഷനുമായി ചേർന്ന് കുട്ടനാടിന് എസ്. ബി. കോളേജിന്റെ സമ്മാനം
ചങ്ങനാശ്ശേരി: കുട്ടനാട്ടിലെ പുളിങ്കുന്നിൽ മൂന്ന് ബാലികമാരുൾപ്പെടുന്ന, ഒരു മഴ പെയ്താൽ ബന്ധുവീടുകളിൽ അഭയം തേടിയിരുന്ന കുടുംബത്തിനും വെളിയനാട് ഗ്രാമപഞ്ചായത്തിലെ എസ്. ബി കോളേജിലെ തന്നെ ഒരു പൂർവ്വവിദ്യാർത്ഥിയുടെ കുടുംബത്തിനുമുള്ള ഭവനങ്ങളുടെ താക്കോൽദാനചടങ്ങ് കോളേജ് മാനേജർ റവ. ഡോ. ജെയിംസ് പാലയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം ജി യൂണിവേഴ്സിറ്റി എൻ. എസ്. എസ്. പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ ഈ എൻ ശിവദാസൻ ഉത്ഘാടനം ചെയ്തു.
എസ്. ബി. കോളേജിലെ 1982 ബാച്ചിലെ ഫസ്റ്റ് റാങ്ക് ഹോൾഡറും ഇപ്പോൾ എൻ. എസ്. എസ്. എംജിയു- കെ ചിറ്റിലപ്പിള്ളി ഹൗസിങ് പ്രൊജക്റ്റ് കോർഡിനേറ്ററുമായ ഡോ. സൂസമ്മ എ.പി. യെ ആദരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോബ്, ബർസാർ ഫാ. മോഹൻ മാത്യു എന്നിവർ പ്രസംഗിച്ചു.’ബർക്മാൻഷൻ’ എന്ന പേരിലുള്ള ലോഗോയുടെ പ്രകാശനം പ്രിൻസിപ്പൽ റവ.ഫാ. റെജി പ്ലാത്തോട്ടം നിർവഹിച്ചു.
എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസേഴ്സ്’ ആയ ഡോ. ബെന്നി തോമസ് , ഡോ. ബെൻസൻ ജോസഫ്, മി. ദീപക് സെബാസ്റ്റ്യൻ, അന്നാ സി., ദിയാ ഫാത്തിമ തുടങ്ങിയവർ പ്രോഗ്രാമിനു നേതൃത്വം നല്കി.