ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഡയറക്ടർ ബോർഡ് മെമ്പറായ എംജി ശ്രീകുമാർ
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ആരാധകരല്ലാത്ത മലയാളികള്‍ ചുരുക്കമാണ്. സോഷ്യല്‍ മീഡിയയിലും എംജി സജീവസാന്നിധ്യമാണ്. ഇപ്പോഴിതാ ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനമായ എച്ച് ഇ മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ മര്‍സൂഖിയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരിക്കുകയാണ് എം.ജി.തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ സന്തോഷം പങ്കുവെച്ചത്
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ഇതുവരെ എനിക്ക് കിട്ടാത്ത ഒരു വലിയ അംഗീകാരം ഷാര്‍ജ H.E. MOHAMED BIN ABDULLA AL MARZOOQI എനിക്ക് തന്നതില്‍ ഒരുപാടു സന്തോഷം .അദ്ദേഹത്തിന്റെ എഡ്യൂക്കേഷണല്‍ ഇന്‌സ്ടിട്യൂഷനില്‍ എന്നെ ഒരു ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ആയി പ്രഖ്യാപിച്ചു .When I said I will work for you, he said no, you are my partner and board member. Thank you sir ??????