എം.ജി സർവ്വകലാശാലയുടെ നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചു

0

കോട്ടയം: എം.ജി സർവകലാശാല നാളെ (ജൂണ്‍ 28)ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക് രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എം.എസ്.ഡബ്ല്യു,എംഎ ജെഎംസി, എംടിടിഎം, എംഎച്ച്എം, (സി.എസ്.എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) എംഎല്‍ഐബിഐഎസ്സി(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പരീക്ഷകളാണ് മാറ്റിവച്ചത്. ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക് പരീക്ഷ ജൂലൈ എട്ടിനും മറ്റു പരീക്ഷകള്‍ ജൂലൈ 18നും നടക്കും.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.

അവധി നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും പത്തനംതിട്ട ജില്ല കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ട്യൂഷന്‍ സെന്ററുകള്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ച വിവരം ശ്രദ്ധയില്‍പെട്ടതോടെയാണ് കളക്ടറുടെ മുന്നറിയിപ്പ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *