കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ച് നരേന്ദ്ര മോഡി
തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ ഉൽഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊൽക്കത്തയിൽ നിന്ന് പ്രധാനമന്ത്രി ഓൺലൈനായാണ് ഫ്ലാഗ് ഓഫ് നിർവാഹിച്ചത്.മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആണ് ഇപ്പോൾ നാടിനു സമർപ്പിച്ചിരിക്കുന്നത്.ഫ്ലാഗ് ഓഫിനു ശേഷം ഗംഗ എന്ന മെട്രോ ട്രെയിൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുമായി ആദ്യം യാത്ര നടത്തും.തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ആലുവ സ്റ്റേഷനിലേക്കാകും ആദ്യം ട്രെയിൻ പോവുക.ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം ഇന്നുതന്നെ പൊതുജനങ്ങൾക്കായി തൃപ്പൂത്തുറയിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കും.
ഏകദേശം 7700 കൂടി രൂപ മുടക്കിയാണ് കൊച്ചി മെട്രോ 25 സ്റ്റേഷനുകളിലേക്ക് എത്തി നിൽക്കുന്നത്.ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമുൾപ്പെടെ 448.33 കോടി രൂപയാണ് ഇപ്പോൾ ഉൽഘാടനം നിർവഹിച്ച ആലുവ-തൃപ്പൂണിത്തുറ ടെർമിനൽ നിർമിക്കുന്നതിനു ചെലവായത്. രണ്ടാം ഘട്ടം മെട്രോ പദ്ധതി ഇനി കാക്കനാട്ടേക്ക് ആകും ആരംഭിക്കുക.ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണു ടിക്കറ്റ് നിരക്ക്.എന്നാൽ ഉൽഘാടനം പ്രമാണിച്ച് ഇത് 60 രൂപ നിരക്കാക്കിയിട്ടുണ്ട്.