മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ നിര്യാതയായി

0

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ (47) അന്തരിച്ചു. ക്യാന്‍സര്‍ രോഗ ബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മേതില്‍ രാധാകൃഷ്ണനോടൊപ്പം തിരുവനന്തപുരം ജഗതിയിലെ ഈശ്വര വിലാസം റോഡില്‍ കാര്‍മല്‍ സ്‌ക്കൂളിന് സമീപം അല്‍സ സ്പ്രിങ് ഫീല്ഡ് 9 – ബിയിലായിരുന്നു താമസം. അവിവാഹിതയാണ്. അമ്മ പരേതയായ പ്രഭാ മേതില്‍. സഹോദരന്‍ ജൂലിയന്‍. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തൈക്കാട് ശാന്തികവാടത്തില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *