മെസ്സി കേരളത്തിലേയ്ക്കില്ല : സ്ഥിരീകരിച്ച്‌ കായികമന്ത്രി

0
messi

മലപ്പുറം: ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ.  ഒഈ ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അർജന്റീന ഫുടബോള്‍ അസോസിയേഷന്‍ പറയുന്നതെന്നും ഒക്ടോബർ മാസത്തിലെ കളി നടത്താനാകൂ എന്നാണ് സ്പോൺസറുടെ നിലപാടെന്നും മന്ത്രി പറഞ്ഞു.കരാർ പ്രകാരമുള്ള സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് അർജന്റീന ഫുട്ബോൾ ടീമിന്റെ പിന്മാറ്റം.

അതേസമയം സ്‌പോൺസർ നൽകിയ ആദ്യഗഡു കരാർ തുക എഎഫ്എ (അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ) മടക്കി നൽകില്ലെന്നാണ് സൂചന .കരാർ ലംഘനം നടന്നുവെന്നാണ് അർജന്റീന അസോസിയേഷന്റെ നിലപാട്.ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം .

Spread the love

Leave a Reply

Your email address will not be published. Required fields are marked *