അറിവ് നേടുന്നതോടൊപ്പം തിരിച്ചറിവും നേടുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം ; മുഹമ്മദ് ഹനീഷ് ഐ എ എസ്

പത്തനാപുരം : പ്രഗൽഭ്യത്തിന്റെ ഉയരം കീഴടക്കുമ്പോഴും വിനയത്തിന്റെ താഴ്വര മനസ്സിലുണ്ടായിരിക്കണം. എങ്കിലേ മഹത്വം നിങ്ങളുടെ കൂടെയുണ്ടാവൂ. നമുക്ക് ചുറ്റുമുള്ള ലോകത്തെ ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.
മൂന്നു കാര്യങ്ങൾ ഒരോ വിദ്യാർത്ഥിയും ശ്രദ്ധിച്ചിരിക്കണം
1. കൗതുകം
2. കൃത്യനിഷ്ഠ
3. സത്യസന്ധത
നാം നേടുന്ന വിജയങ്ങളെല്ലാം അങ്ങനെ അറിവിൽ നിന്ന് തിരിച്ചറിവിലേക്ക് നമ്മെ നമ്മെ നയിക്കും .
പത്തനാപുരം മൗണ്ട് താബോർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മികച്ച വിജയം നേടിയ 268 വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുന്ന മെറിറ്റ് -മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൗണ്ട് താബോർ ദയറാ സുപ്പീരിയർ യൗനാൻ ശമുവേൽ റമ്പാൻ അധ്യക്ഷത വഹിച്ചു. കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. ഫിലിപ്പ് മാത്യു , ഡേവിഡ് കോശി റമ്പാൻ , ഫാ. സുബിൻ വർഗീസ് , റോയി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. എഴുപതാം വയസ്സിലേക്ക് പ്രവേശിച്ച അഭി. ജോസഫ് മാർ ദിവന്നാസ്യോസ് തിരുമേനിയുടെ സപ്തതി ആഘോഷവേദി കൂടിയായി ഈ അനുമോദന സമ്മേളനം.