ഹരിപ്പാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

0

ഹരിപ്പാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു.ഹരിപ്പാട് പള്ളിപ്പാട് ചാക്കാട്ട് കിഴക്കതില്‍ സ്റ്റീവ് രാജേഷ് ആണ് മരിച്ചത്.23 വയസ്സായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്താണ് സംഭവം.ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷപ്പെട്ടു.

 

വെള്ളിയാഴ്ചത്തെ കനത്ത മഴയില്‍ പുഞ്ചയിലൂടെയുള്ള റോഡ് ഉള്‍പ്പെടെ മുങ്ങിയ നിലയിലായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റീവ് വള്ളത്തില്‍ പോയത്.കുടുംബസമേതം ഒഡീഷയില്‍ താമസിക്കുന്ന സ്റ്റീവ് 10 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *