50 കൊല്ലം മുന്‍പ് വീരമൃത്യു വരിച്ച സൈനികന് ജന്മനാട്ടിൽ സ്‌മാരകമൊരുങ്ങി
കൊല്ലം :ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുക്കവെ 1971 ഡിസംബര്‍ 10ന് കാശ്‌മീരിലെ താവി നദിക്കരിയില്‍ വീരമൃത്യു വരിച്ച യുവ സൈനികന്‍ ജാട്ട് റെജിമെന്‍റ് സെക്കന്‍ഡ് ലെഫ്റ്റനന്‍റ് കരുനാഗപ്പള്ളി സ്വദേശി രാധാമോഹന്‍ നരേഷിന് കൊല്ലം ആശ്രാമം മൈതാനത്ത് സ്‌മാരകം ഒരുങ്ങി. 50 കൊല്ലം മുന്‍പ് വീരമൃത്യു വരിച്ച ഒരു സൈനികന്, സൈന്യം അദ്ദേഹത്തിൻ്റെ ജന്മനാട്ടില്‍ സ്‌മാരകം ഒരുക്കുന്നത് ആദ്യമായിരിക്കും.സ്‌മാരകത്തില്‍ നരേഷിന്‍റെ സൈനിക സേവന വിവരങ്ങള്‍ ആലേഖനം ചെയ്‌തിട്ടുണ്ട്.
രാവിലെ നടന്ന ചടങ്ങില്‍ രാധാമോഹന്‍ നരേഷിന്‍റെ സഹോദരങ്ങളായ ഗോപിമോഹന്‍ നരേഷ്, ശ്രീകലറാണി എസ്, പ്രവീണ്‍ നരേഷ് എന്നിവര്‍ ആദരാജ്ഞലികൾ സമര്‍പ്പിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ രാധാമോഹന്‍ നരേഷിന്‍റെ കുടുംബാംഗങ്ങളെ സൈന്യം ആദരിച്ചു.
1971 ഡിസംബര്‍ 10ന്, പാകിസ്ഥാന്‍റെ കാലാള്‍പ്പട സൈന്യം ആക്രമണം നടത്തിയ മുനാവര്‍ താവി നദിയിലെ റായ്‌പൂര്‍ ക്രോസിങ് സംരക്ഷിക്കാന്‍ സെക്കന്‍റ് ലെഫ്റ്റനന്‍റ് രാധാമോഹന്‍ നരേഷിനെ പ്ലാറ്റൂണ്‍ കമാന്‍ഡറായി ചുമതലപ്പെടുത്തി. മുനവര്‍താവി എന്ന തന്ത്രപ്രധാന പാലം സംരക്ഷിക്കാന്‍ വേണ്ടി ഏറെനേരം പൊരുതി രാധാമോഹന്‍ വീരമൃത്യു വരിച്ചെങ്കിലും പാലം കടക്കാന്‍ ശത്രുസൈന്യത്തിനായില്ല. പാലം സംരക്ഷിച്ചില്ലായിരുന്നു എങ്കില്‍ പാക് അധീന കാശ്‌മീരിന്‍റെ വലുപ്പം കൂടുമായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ അന്നു പറഞ്ഞിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, രാധാമോഹന്‍ നരേഷ് ജാട്ട് റെജിമെന്‍റില്‍ അംഗമായിട്ട് ഒരാഴ്‌ച മാത്രം.
21ാം വയസിലായിരുന്നു രാജ്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ജീവത്യാഗം. കഴക്കൂട്ടം സൈനിക സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ആദ്യ വിദ്യാര്‍ഥിയാണ് രാധാമോഹന്‍ നരേഷ്. സൈനിക സ്‌കൂളില്‍ നിന്ന് മികച്ച വിജയം നേടുന്ന വിദ്യാര്‍ഥിക്ക് രാധാമോഹന്‍റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി പടനായര്‍കുളങ്ങര മുല്ലശ്ശേരി കളീക്കല്‍ വീട്ടില്‍ പരേതനായ നരേന്ദ്രന്‍ നായരുടെയും സുഭദ്രാമ്മയുടെയും മൂത്തമകനായി 1950ലായിരുന്നു രാധാമോഹന്‍റെ ജനനം. 1962ല്‍ കഴക്കൂട്ടം സൈനിക സ്‌കൂള്‍ ചേര്‍ന്നു. 1967ല്‍ കഴക്കൂട്ടം സൈനിക സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും അവിടെ നിന്ന് സൈന്യത്തിലും എത്തുകയായിരുന്നു.
പാങ്ങോട് സൈനിക സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം പി, ലെഫ്. നരേഷ് പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് ജാട്ട് റെജിമെന്‍റിനെ പ്രതിനിധീകരിച്ച് നായ്ക്ക് സുബേദാര്‍ കിഷോര്‍, കര, നാവിക, വ്യോമ സേനാംഗങ്ങള്‍, സൈനിക വെല്‍ഫെയര്‍ ബോര്‍ഡ് ഓഫിസര്‍ വിങ് കമാന്‍ഡര്‍ (റിട്ട) സന്തോഷ്, കരസേനാ ഉദ്യോഗസ്ഥര്‍, സൈനികര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
Second Lieutenant Radha Mohan Naresh hailed from Kerala and was born in the year 1950. Son of Smt D Subhadramma, he had two brothers, Gopi Mohan Naresh and Praveen Naresh as his siblings. 2nd Lt RM Naresh did his schooling from Sainik School Kazhakootam in Kerala. While studying in the Sainik School his inclination towards the Armed Forces grew and the foundation of his future military life was laid. His resolve to join the Army grew with the age and consequently, he got selected for the prestigious NDA after finishing school. He joined the 39th NDA course and later went to IMA Dehradun and became a part of 39th Course. He was commissioned as a Second Lieutenant at the age of 21 years.
He got commissioned into 9 Jat battalion of the Jat Regiment, an infantry Regiment well known for its dauntless soldiers and numerous battle exploits. Barely a week into service, 2nd Lt RM Naresh got involved into thick of operations as his unit was deployed on the western border, when the war with Pakistan erupted.
Battle of Chhamb (Indo-Pak War) – 1971
During Indo- Pak 1971 war 2nd Lt RM Naresh’s unit 9 Jat was deployed on the western border. The unit was deployed in Chhamb sector under the operational control of 10 Infantry Division. The Battle of Chamb of 1971 war was an epic feat of arms. It stood out as one of the most instructive battles of all three Indo-Pak wars in terms of operational strategy, small unit actions and handling of armour. The Chhamb sector was bounded by the ceasefire line/international border in the west and south, while a range of hills constituted its northern portion running roughly in an east west line. Some ridges, however, jutted downwards from this range of hills and ran along a north south alignment, most prominent of these being the Phagla Sakrana Bridge. As part of ongoing operations, a platoon of 9 Jat commanded by 2nd Lt RM Naresh was deployed to defend a locality.
On 10th Dec 1971, 2nd Lt RM Naresh’s platoon was tasked to defend the Raipur crossing, on the Munawar Tawi river, where the Pakistani Army had launched a major infantry offensive. 2nd Lt Naresh led his platoon from the front, as they fought a valiant battle to hold the post, till reinforcements arrived. However while doing so, 2nd Lt RM Naresh received gun shots and got severely injured. He later succumbed to his serious injuries and was martyred. 2nd Lt RM Naresh was a valiant soldier and gritty officer who led from the front and laid down his life at the age of 21 years in the line of his duty.
2nd Lt Radha Mohan Naresh is survived by his mother Smt Subhadramma, and brothers Shri Gopi Mohan Naresh & Shri Praveen Naresh.
Honoring the valiant legacy of Second Lieutenant Radha Mohan Naresh, a #1971WarHero, a bust was unveiled on his death anniversary in Kollam, #Kerala. The ceremony, graced by the officer’s siblings, the Station Commander of Pangode Military Station, serving personnel, veterans, NCC cadets and the local community, paid homage to his supreme sacrifice. The bust stands as a timeless tribute to his bravery, inspiring generations in his hometown to uphold the values of courage and service to the nation.