ചെമ്പൂരിൽ വിനീത് ശ്രീനിവാസൻ്റെ മെഗാഷോ

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയും റോട്ടറി ക്ലബ്ബും സംയുകതമായി പ്രശസ്ത സിനിമാ നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകീട്ട് 6 ന് ചെമ്പൂർ പി. എൽ. ലോഖണ്ഡേ മാർഗിലെ ശ്രീനാരായണ നഗറിലാണ് പരിപാടി. സമിതിയും റോട്ടറി ക്ലബ് ഓഫ് മുംബൈ സാൾട്ട് സിറ്റിയും സഹകരിച്ച് സമിതിയുടെ താനെ ഗുരുസെന്ററിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ നടത്തുന്ന ഡന്റൽ ക്ലിനിക്കിന്റെ വിപുലീകരണത്തി ന് ആവശ്യമായ ധനം സ്വരൂപിക്കുകയാണ് ഈ ഷോ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സമിതി പ്രസിഡണ്ട് എം. ഐ. ദാമോദരൻ പറഞ്ഞു.
പ്രവേശന പാസ് ‘ബുക്ക് മൈ ഷോ’ വഴി ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക് ഫോൺ: 9820362061 .