കേരള സാംസ്‌കാരിക വേദി എം.ടിയെ അനുസ്മരിക്കുന്നു

മീരാറോഡ്: കേരള സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം ജനുവരി 5, 2025-ന് നടക്കും. വൈകുന്നേരം 5:30-ന് ആരംഭിക്കുന്ന അനുസ്മരണ പരിപാടി മീരാറോഡ് സായ് ബാബാ നഗർ റെസിഡന്റ്സ് സി.എച്ച്.എസ്. കമ്മ്യൂണിറ്റി ഹാളിൽ നടക്കും.
പ്രമുഖ മാധ്യമ പ്രവർത്തകനും ഇന്ത്യ ടുഡേയുടെ മാനേജിംഗ് എഡിറ്ററുമായ എം.ജി. അരുണ്‍ അനുസ്മരണ പ്രഭാഷണം നടത്തും.എല്ലാ കലാ-സാഹിത്യ ആസ്വാദകരെയും കേരള സാംസ്‌കാരിക വേദി ഈ അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി വേദി സെക്രട്ടറി അറിയിച്ചു.