നടി മീരാ നന്ദന് വിവാഹിതയായി
ഗുരുവായൂര്‍: സിനിമ നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന് വിവാഹിതയായി. ഇന്നു പുലര്‍ച്ചെ ഗുരുവായൂരില്‍ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ വരന്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്ത്. താലികെട്ടിന്റെയും മറ്റ് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്.
മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട രണ്ടുപേരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. മുല്ല എന്ന സിനിമയിലൂടെ പ്രേക്ഷക ഇഷ്ടം സ്വന്തമാക്കിയ നടിയാണ് മീര നന്ദൻ. തനി നാടൻ ലുക്കിൽ വന്ന് പ്രേക്ഷകരെ രസിപ്പിച്ച മീര നിലവിൽ സിനിമയിൽ സജീവമായിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം വിശേഷങ്ങള്‍ എന്നും മീര ഷെയർ ചെയ്തിരുന്നു.
മീര വിവാഹിതയാകാൻ പോകുന്ന വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു. വിവാഹ നിശ്ചയത്തിന് പിന്നാലെ വരന് ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങള്‍ മീര അന്ന് പങ്കുവച്ചപ്പോള്‍ കടുന്ന സൈബര്‍ ബുള്ളിയിങ് നേരിട്ടിരുന്നു.
നിലവില്‍ ദുബൈയില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന് ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ് മീര നന്ദൻ. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്റെ അളിയാ ആണ് മീര അഭിനയിച്ച് റിലീസ് ചെയ്ത അവസാന ചിത്രം