എംടി മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ സംഘം
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായര്‍ മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നതായി മെഡിക്കൽ സംഘം. ആരോഗ്യനിലയിൽ ഇന്നലത്തേതിൽ നിന്നും പുരോഗതി ഉണ്ടായിട്ടില്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. എംടിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.
ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില മോശമായ അദ്ദേഹം നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്‌തംഭനം ഉണ്ടായെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.