ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിൽ ഫാർമസി പിജി പ്രോഗ്രാമുകൾ
ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് ബിരുദാനന്തര ഫാര്‍മസി പ്രോഗ്രാമുകള്‍ക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു. വിവിധ പ്രോഗ്രാമുകളിലായി 24 സീറ്റുകളാണുള്ളത്
- എംഫാം ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി – 6 സീറ്റ്
- എംഫാം ഇന്‍ ഫാര്‍മസ്യൂട്ടിക്‌സ് – 6 സീറ്റ്
- എംഫാം ഇന്‍ ഫാര്‍മക്കോഗ്നസി- 6 സീറ്റ്
- എംഫാം ഇന്‍ ഫാര്‍മകോളജി – 6 സീറ്റ്
ജി-പാറ്റ് സ്‌കോര്‍ പരിഗണിച്ചാണ് അഡ്മിഷന്‍. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബ്രൗഷര്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ബ്രോഷറില്‍ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, ഡിമാന്റ് ഡ്രാഫ്റ്റ് അടക്കം താഴെ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് ആയി അയക്കാം
Office of OREE, Room No. 333, Second Floor, Administrative Block, UPUMS, Saifai, Etawah, Uttar Pradesh, Pin-206130
ഓഗസ്റ്റ് 31 ന് മുന്‍പ് അപേക്ഷ ഈ വിലാസത്തില്‍ എത്തണം
അപേക്ഷ ഫീസ്: ജനറല്‍, ഒബിസി, ഇഡബ്യുഎസ് എന്നീ വിഭാഗങ്ങള്‍ക്ക് 3000 രൂപയാണ് അപേക്ഷ ഫീസ് എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്ക് 2000 രൂപയാണ് ഫീസ്.