മെഡിക്കൽ കോളേജ് ദുരന്തം : മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് നവീകരിച്ചു നൽകുമെന്ന് മന്ത്രി

0

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം  നവീകരിച്ചു നൽകുമെന്ന് മന്ത്രി ആർ. ബിന്ദു
ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണിൽ വിളിച്ചു ഇക്കാര്യം അറിയിച്ചതായും മന്ത്രി പറഞ്ഞു.
നാഷണൽ സർവീസ് സ്കീം അധികൃതർ എത്രയും വേഗംതന്നെ വേണ്ട നടപടികൾ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്നും പ്രവൃത്തിയുടെ പുരോഗതി നാഷണൽ സർവീസ് സ്കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സയും മകൻ നവനീതിൻ്റെ തുടർപഠനവും ഇതിനകം സർക്കാർ ഏറ്റെടുക്കുമെന്നു അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *