മികച്ച സേവനത്തിനുള്ള മെഡലുകൾ CBI ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു
ന്യുഡൽഹി : കുറ്റാന്വേഷണരംഗത്തെ മികവിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിബിഐ ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി അമിത്ഷാ Union Home Minister’s Medal (UHM )മെഡലുകൾ സമ്മാനിച്ചു . ഇന്നലെ ഡൽഹിയിൽ നടന്ന പ്രത്യേക ചടങ്ങിൽ വെചായിരുന്നു പുരസ്‌കാര ദാനം. കേരളത്തിൽ നിന്നും തിരുവനന്തപുരം സിബിഐ ആസ്ഥാനത്തെ ഹെഡ്കോൺസ്റ്റബിൾ ശ്രീനിവാസൻ ഇല്ലിക്കൽ ബാഹുലേയൻ മെഡൽ സ്വീകരിച്ചു .കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.