കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ MDMA വിൽപ്പന; പേരാമ്പ്ര സ്വദേശി പിടിയിൽ

0

കോഴിക്കോട് : സ്‌കൂൾ കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ എംഡിഎംഎ വൻതോതിൽ വില്പന നടത്തുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി സ്വദേശി മേലേടത്ത് ഒ.പി സുനീറാണ് പിടിയിലായത്.പ്രതിയിൽ നിന്നും 11.500 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. കടിയങ്ങാട്, തെക്കേടത്ത് കടവ്, പ്രദേശങ്ങളിൽ ലഹരിക്ക് അടിമകളായ ചെറുപ്പാക്കാർ വീടുകളിലും നാട്ടിലും നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.തുടർന്ന് നാട്ടുകാർ സംഘടിതമായി ലഹരി വിൽപനക്കാർക്കെതിരെ കൂട്ടായ്‌മ രൂപീ‌കരിച്ചു. സുനീർ ലഹരി വിൽപനയ്ക്കായി പ്രദേശത്ത് എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവെച്ച് പോലിസിൽ വിവരം അറിയിക്കുകയായിരുന്നു.സബ് ഇൻസ്പെക്‌ടർ ഷെമീർ പി, പേരാമ്പ്ര ഡിവൈഎസ്‌പി വി.വി ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധ സ്‌ക്വാഡ് എന്നിവർ ഉടനെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വില്പന നടത്തി ആർഭാട ജീവിതം നയിക്കുകയാണ് സുനീർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *