എം.ഡി.എം.എ വേട്ട തുടർന്ന് കൊല്ലം സിറ്റി പോലീസ്; യുവാവ് പിടിയിൽ

കൊല്ലം: ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ മയക്ക് മരുന്ന് വേട്ടയിൽ നിരോധിത മയക്ക് മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയിലായി. തഴുത്തല ഉമയനല്ലൂർ വയലിൽ പുത്തൻ വീട്ടിൽ നവാസ് മകൻ ഫൈസൽ(20) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ഇരവിപുരം വില്ലേജിൽ കാരിത്താസ് ഗാർഡൻ എന്ന സ്ഥലത്ത് റോഡ് സൈഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് വിൽപ്പനയ്ക്കായ് കവറിലാക്കി സൂക്ഷിച്ചിരുന്ന 3.24 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇരവിപുരം താന്നി ഭാഗങ്ങളിലുളള സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്താനായ് എത്തിച്ച ലഹരി മരുന്നാണ് പോലീസ് പിടികൂടിയത്. സിറ്റി ഡാൻസാഫ് ടീം അംഗങ്ങളും ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയേഷ്, രാജ്‌മോഹൻ അജിത്ത് കുമാർ, സിപിഒ മാരായ അനീഷ്, സുമേഷ്, അജീഷ് ബാബു, അൽസൗഫീർ എന്നിവരും അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്