വിൽപ്പനയ്ക്കായി എത്തിച്ച രാസലഹരിയുമായി യുവാവ് പിടിയിൽ

0
IMG 20260131 WA0004

കൊല്ലം : മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയിലായി. കരുനാഗപ്പള്ളി, ആദിനാട് വടക്ക്, കുലശേഖരപുരം, മദീന മൻസിൽ വീട്ടിൽ അബ്ദുൽ ലത്തീഫ് മകൻ സക്കീർ(25) എന്നയാളെയാണ് കരുനാഗപ്പള്ളി പോലീസും കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സബ്ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.ബാംഗ്ലൂരിൽ നിന്നും കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ച 11.260 ഗ്രാം എം.ഡി.എം.എ ആണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. ഇയാൾ അന്യസംസ്ഥാനത്ത് നിന്നും മയക്കുമരുന്ന് എത്തിക്കുന്നതായി ഡാൻസാഫ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 30.01.2026 തീയതി ഉച്ചയ്ക്ക് 12.40 മണിയോടെ കരുനാഗപ്പള്ളി പോലീസും ഡാൻസാഫ് സംഘവും പരിശോധനയ്ക്കായി ഇയാളുടെ കുലശേഖരപുരത്തുള്ള വീടിനു സമീപം എത്തിയപ്പോൾ ഇയാൾ തന്റെ പക്കൽ ഉണ്ടായിരുന്ന എം.ഡി.എം.എ പോലീസിനെ കണ്ടതോടെ വിഴുങ്ങുകയായിരുന്നു. തുടർന്ന് ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു നടത്തിയ വിശദപരിശോധനയിൽ എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളതാണ്.പോലീസിന്റെയും എക്‌സൈസിന്റെയും അടക്കം നിരവധി എം.ഡി.എം.എ കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. എസ്.ഐ മാരായ കണ്ണൻ, രഞ്ജു, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആഷിക്ക്‌, ജയേഷ് സി.പി.ഓ മാരായ രഞ്ജിത്ത്, ശ്രീനാഥ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *