മലയാള ഭാഷാ പ്രചാരണസംഘം പശ്ചിമ മേഖല- പതിമൂന്നാം മലയാളോത്സവത്തിന് ശുഭ സമാപനം

0

മലയാളത്തനിമയുടെ ആവേശത്തിരകളുയര്‍ത്തി പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം പര്യവസാനിച്ചു

മുംബൈ :   മലാഡ്ഈസ്റ്റിലെ റാണി സതി മാര്‍ഗ് മുംബൈ പബ്ലിക് സ്കൂളില്‍ വച്ച്നടന്നു.പശ്ചിമ മേഖല സെക്രട്ടറി വന്ദന സത്യന്‍ സ്വാഗതമാശംസിച്ചുകൊണ്ട്‌ ആരംഭിച്ച ചടങ്ങില്‍ മേഖലപ്രസിഡന്റ്‌ ഗീത ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേരളീയ കലകളും സംസ്കാരവും പ്രചരിപ്പിക്കാന്‍ മലയാള ഭാഷാ പ്രചാരണ സംഘം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡോംബിവലി മോഡല്‍ സ്ക്കൂളില്‍ വച്ച് ഡിസംബര്‍ 22 ന് നടക്കുന്ന പതിമൂന്നാം
മലയാളോത്സവം കേന്ദ്ര തല മത്സരങ്ങള്‍ക്കായുള്ള വിപുലമായ സജ്ജീകരണങ്ങളെക്കുറിച്ചും കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ റീന സന്തോഷ്‌ തന്‍റെ ആശംസാപ്രസംഗത്തില്‍ വിശദീകരിച്ചു.
സഹാര്‍ മലയാളി സമാജം പ്രസിഡന്റ്‌ കെ.എസ്. ചന്ദ്രസേനന്‍,ലോഖണ്ട് വാല ടൌണ്‍ഷിപ്പ്‌ മലയാളി അസോസിയേഷന്‍ സെക്രട്ടറി സന്തോഷ്‌ കുമാര്‍, കുറാര്‍ മലാഡ് മലയാളി സമാജം വൈസ് പ്രസിഡന്റ്‌ സരിത സതീഷ്‌, സമത നഗര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രകാശ് നായര്‍,ശ്രീനാരായണ മന്ദിര സമിതി കുറാര്‍ യൂണിറ്റ് സെക്രട്ടറി വിനേഷ്പൊനോന്‍, മേഖല മലയാളോത്സവം കണ്‍വീനര്‍ ബാബു കൃഷ്ണന്‍, സാന്താക്രൂസ് മലയാളി സമാജം പ്രതിനിധി ജയന്തി പവിത്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ഗിരിജാവല്ലഭന്‍ നന്ദിപ്രഭാഷണം നടത്തി.

മൂന്നു വേദികളിലായി 20 ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ഓരോ മത്സരങ്ങളും പ്രായമനുസരിച്ച് 5 ഗ്രൂപ്പുകളായാണ് നടത്തിയത്. ആറു വയസു പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ഇരുന്നൂറിലേറെ ഭാഷാ കലാസ്നേഹികള്‍ മലയാള ഭാഷയെയും സംസ്ക്കാരത്തെയും പൈതൃകകലകളെയുംനെഞ്ചിലേറ്റിക്കൊണ്ട് മത്സരവേദികളില്‍ മാറ്റുരച്ചു.
ചിത്രരചന മത്സരങ്ങള്‍ നവംബര്‍ 24 ന് നടന്നു കഴിഞ്ഞിരുന്നു.വൈകീട്ട് ഏഴു മണിയോടെ പര്യവസാനിച്ച കലാമത്സരങ്ങളില്‍ സഹാര്‍ മലയാളി സമാജം പശ്ചിമ മേഖല ചാമ്പ്യന്‍ഷിപ് കിരീടം നേടി. കാന്തിവലി മലയാളി സമാജം രണ്ടാം സ്ഥാനത്തെത്തി.ആശാ മേനോന്‍, ഹേമന്ത് സന്തോഷ്‌, സുജിത്ത് മച്ചാട്, വി.സുരേഷ് എന്നിവര്‍ വിവിധ വേദികളില്‍ നടന്ന മത്സരങ്ങള്‍ നിയന്ത്രിച്ചു. നിമ്മി ജയധരന്‍, രാരികൃഷ്ണ, അജിത്കുമാര്‍,നന്ദകുമാര്‍, മനോജ്‌ മുണ്ടയാട്ട്, സന്തോഷ്‌ കോലാരത്ത്എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു. പ്രദീപ്‌കുമാര്‍,രാമചന്ദ്രന്‍ മഞ്ചറമ്പത്ത് എന്നിവരാണ് കലാമത്സരങ്ങളുടെ ഏകോപനം നടത്തിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *