മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖല,വാർഷിക പൊതുയോഗം ആഗസ്റ്റ്‌ 3 ന്

0
mbps 2

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ വാർഷിക പൊതുയോഗം ആഗസ്റ്റ്‌ 3 ന് ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.30 മുതല്‍ ബോറിവലി ഈസ്റ്റില്‍ സെന്റ്‌ ജോണ്‍സ് സ്ക്കൂളില്‍ വച്ച് നടക്കും.

2024-25 വർഷത്തെ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണവും വിശകലനവും, 2024-25 വർഷത്തെ വരവ് ചിലവ് കണക്ക് അവതരിപ്പിച്ച് അംഗീകാരം നേടുക, പുതിയ മേഖല ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, കേന്ദ്ര പൊതുയോഗത്തിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുക, ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയവയാണ് പൊതുയോഗത്തിലെ കാര്യപരിപാടികൾ. മലയാള ഭാഷ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള യൂനിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള അംഗങ്ങള്‍ പൊതുയോഗത്തില്‍ പങ്കെടുക്കുമെന്ന് ഗീതാബാലകൃഷ്ണൻ (പ്രസിഡണ്ട് ) വന്ദന സത്യൻ (സെക്രട്ടറി )എന്നിവർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *