മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖല വാർഷിക പൊതുയോഗം: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
mbps

bff2d08b 48fa 4e9f 9876 cb154a6bcd11

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലാ പൊതുയോഗം ബോറിവലി ഈസ്റ്റിലെ സെന്റ്‌ ജോണ്‍സ് സ്ക്കൂള്‍ ഹാളില്‍ വച്ച് നടന്നു.  ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

മേഖല പ്രസിഡന്റ്‌ ഗീത ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വന്ദന സത്യന്‍ സ്വാഗതം പറഞ്ഞു. മൺമറഞ്ഞ കലാ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ നായകന്മാരെയും മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും സ്മരിച്ച്‌ , ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ആരംഭിച്ച യോഗത്തിൽ സഹാര്‍ മലയാളി സമാജം സെക്രട്ടറി ബാലകൃഷ്ണന്‍, മലയാള ഭാഷ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ റീന സന്തോഷ്‌, അന്ധേരി മലയാളി സമാജം ജോയിന്റ് സെക്രട്ടറി വില്‍‌സണ്‍, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, സാന്താക്രൂസ് മലയാളി സമാജം പ്രതിനിധി ജയന്തി പവിത്രന്‍ എന്നിവർ സന്നിഹിതരായിരുന്നു.

സെക്രട്ടറി കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്റെയും വരവുചെലവു കണക്കുകളുടെയും ചര്‍ച്ചകളില്‍ രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, റീന സന്തോഷ്‌, ഗിരിജാവല്ലഭന്‍, സിന്ധു റാം, ചന്ദ്രസേനന്‍, ബാബു കൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു. ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അഭിലാഷ് പത്മജന്‍, ശീതള്‍ ശ്രീരാമന്‍, ഡോ.ഗ്രേസി വര്‍ഗ്ഗീസ്, കെ.കെ പ്രദീപ്കുമാര്‍, ജയന്തി പവിത്രന്‍, വിദ്യ രാധാകൃഷ്ണൻ, ടി.പി. സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മേഖലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാനും ന്യൂനതകൾ ഒഴിവാക്കാനും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനും വേണ്ടി, കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാൻ യോഗം തീരുമാനിച്ചു.

2025-2028 വര്‍ഷങ്ങളിലേക്കുള്ള മേഖല ഭാരവാഹികളായി ഡോ.ഗ്രേസി വര്‍ഗ്ഗീസ്‌ ( പ്രസിഡന്റ്‌)
ബാബു കൃഷ്ണന്‍ , ശീതള്‍ ശ്രീരാമന്‍ (വൈസ് പ്രസിഡന്റുമാർ ) ജീബ ശ്രീജിത്ത് (സെക്രട്ടറി), -അഭിലാഷ് പത്മജന്‍ ,ഹേമന്ത് സന്തോഷ്ബാബു (ജോ. സെക്രട്ടറിമാർ ) സിന്ധു റാം (ട്രഷറർ )എന്നിവരേയും മലയാളോത്സവം കൺവീനറായി കെ.കെ.പ്രദീപ്‌കുമാറേയും തെരഞ്ഞെടുത്തു.

കെ.എസ്. ചന്ദ്രസേനന്‍, ടി.പി. സദാനന്ദന്‍ ,ഗീത ബാലകൃഷ്ണന്‍, വന്ദന സത്യന്‍, ജയന്തി പവിത്രന്‍, വിനീഷ് പൊന്നന്‍, മിനി വില്‍‌സണ്‍, ശ്രീനിവാസന്‍, ആശ മേനോന്‍, ഹരികൃഷ്ണന്‍, ജയ രാഘവന്‍, സരിത സതീഷ്‌, ബീന തുണ്ടില്‍ എന്നിവർ പ്രവര്‍ത്തക സമിതി അംഗങ്ങളാണ് .

കഴിഞ്ഞ കാലപ്രവർത്തനങ്ങളിൽ സഹായ സഹകരണങ്ങൾ നൽകിയവർക്കുള്ള നന്ദി ,ഗീത ബാലകൃഷ്ണനും വന്ദന സത്യനും യോഗത്തിൽ അറിയിച്ചു. പുതിയ മേഖല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.ഗ്രേസി വര്‍ഗ്ഗീസ് തന്‍റെ മറുപടി പ്രസംഗത്തില്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ച അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഒരു മികച്ച കൂട്ടായ്മയായി മേഖല പ്രവര്‍ത്തനങ്ങളെ നയിക്കാന്‍ എല്ലാവരും സഹകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *