മലയാള ഭാഷ പ്രചാരണ സംഘം: നവിമുംബൈ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം നവിമുംബൈ മേഖലയുടെ വാർഷിക പൊതുയോഗം നെരൂൾ സെക്ടർ 21 ലുള്ള അലോക്ക സൊസൈറ്റിയിൽ വച്ച് നടന്നു. പ്രസിഡന്റ് വർഗ്ഗീസ് ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അനിൽപ്രകാശ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദ് അലി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം ഇവ ഐകകണ്ഠ്യേന പാസാക്കി. തുടർന്ന് മേഖലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് – മിനി അനിൽപ്രകാശ്, വൈസ് പ്രസിഡന്റ്- രാജാ, മിനി വറുഗീസ്, സെക്രട്ടറി – ജയനാരായണൻ, ജോ. സെക്രട്ടറി – ലളിത അയ്യപ്പൻ, ഉണ്ണികൃഷ്ണൻ, ട്രഷറർ-പി.എം. ബാബു, ജോ. ട്രഷറർ – സതീഷ് നായർ, മലയാളോത്സവം കൺവീനർ രമ എസ്. നാഥ് എന്നിവരടങ്ങുന്നതാണ് പുതിയ ഭരണസമിതി.
ആഗസ്റ്റ് 15 ന് ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വച്ചു നടക്കുന്ന കേന്ദ്ര വാർഷിക പൊതുയോഗത്തിനുള്ള പ്രതിനിധികളെ നിശ്ചയിച്ചതിനോടൊപ്പം അതേ ദിവസം നടക്കുന്ന 14-ാമത് മലയാളോത്സവം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകുവാനും യോഗം തീരുമാനമെടുത്തു