ഓർമകളിൽ സുമാരാമചന്ദ്രൻ !: വേർപാടിൽ അനുശോചിച്ച്‌ മലയാള ഭാഷാ പ്രചാരണ സംഘം

0
navimumbai

മുംബൈ: മലയാള ഭാഷാപ്രചാരണ സംഘത്തിൻ്റെ ആരംഭകാലം മുതലുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രവർത്തകർക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകയായിരുന്ന സുമ രാമചന്ദ്രന്റെ വേർപാടിൽ മലയാള ഭാഷ പ്രചാരണ സംഘം നവി മുംബയ് മേഖല അനുശോചിച്ചു.

 

വാശി കേരള ഹൗസിൽ നടന്ന യോഗത്തിൽ സുമാരാമചന്ദ്രൻ്റെ ആകസ്‌മിക വിയോഗം സഹനത്തിന്റെ പരിധിക്കുമപ്പുറമാണെന്നും വേർപാട് മലയാളഭാഷക്കും ഭാഷ പ്രചാരണ സംഘത്തിനും മുംബയ് കലാ സാഹിത്യ സാംസ്കാരിക രംഗത്തും ഉണ്ടാക്കിയിരിക്കുന്ന നഷ്ടം വിലമതിക്കാനാകാത്തതും നികത്തപ്പെടാനാകാത്തതുമാണെന്നും സഹപ്രവർത്തകർ അനുസ്മരിച്ചു.
നഗരത്തിലെ പ്രമുഖ സാഹിത്യ സാമൂഹ്യ സാംസ്കാരിക നേതാക്കളും സംഘടനാ സാരഥികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

 

എം ബി പി എസ് നവിമുംബയ് മേഖല പ്രസിഡന്റ് വർഗ്ഗീസ് ജോർജ്ജ്, കേരളീയ കേന്ദ്രസംഘടനാ പ്രസിഡന്റ് ടി.എൻ ഹരിഹരൻ, വൽസൻ മൂർക്കോത്ത്, കെ.കെ.പ്രകാശ്, സുരേഷ് വർമ്മ, ജയപ്രകാശ് പി.ഡി,രാമചന്ദ്രൻ, ജീവൻ രാജ്, ശ്രീകാന്ത് നായർ, രുഗ്മണി സാഗർ, രമ എസ് നാഥ്, എം.ജി. അരുൺ, പി. ആർ. സഞ്ജയ്, മായാ ദത്ത്, നിഷ ഗിൽബർട്ട്, വിജയൻ കലാലയ, കണക്കൂർ സുരേഷ് കുമാർ, സുരേഷ് നായർ, ശ്രീകുമാർ മാവേലിക്കര,അശോക് കുമാർ, രഞ്ചിത്ത്, രതീഷ് എന്നിവർ സുമ രാമചന്ദ്രൻ്റെ പ്രവർത്തന ശൈലിയെക്കുറിച്ചും സൗഹാർദ്ദത്തിലെ അനുഭവങ്ങളും പങ്കുവെച്ചു.
സുമ രാമചന്ദ്രൻ അംഗമായ അക്ഷരശ്ലോക ഗ്രൂപ്പിൽ നിന്നുള്ള ഡോ.സുരേന്ദ്രൻ നമ്പ്യാർ, പ്രൊഫ. ഐ.എൻ.എൻ. നമ്പൂതിരി, ഡോ. രമ്യാ ദേവി പി.എസ് തുടങ്ങിയവർ സുമക്ക് ശ്ലോക സമർപ്പണം നടത്തി സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *