MBPS നവിമുംബൈ – വാർഷിക പൊതുയോഗം ജൂലൈ 27 ന്

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം നവി മുംബയ് മേഖലയുടെ വാർഷിക പൊതുയോഗം ജൂലൈ 27 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെരൂൾ സെക്ടർ 21 ലുള്ള അലോക്കാ ഹൗസിംഗ് സൊസൈറ്റി, റോ ഹൗസ് നമ്പർ – 10ൽ വെച്ചുനടക്കും.
2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച് അംഗീകാരം നേടുക,2024-25 വർഷത്തെ വരവ് ചിലവ് കണക്കവതരിപ്പിച്ച് അംഗീകാരം നേടുക,പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക,കേന്ദ്ര പൊതുയോഗത്തിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുക,14-ാമത് മലയാളോത്സവം ഉദ്ഘാടനം,ഭാവി പ്രവർത്തനങ്ങൾ എന്നിവയാണ് മുഖ്യ അജണ്ട
മറ്റു കാര്യങ്ങൾ അദ്ധ്യക്ഷന്റെ അനുമതിയോടെ നടക്കുമെന്ന് സെക്രട്ടറി അനിൽപ്രകാശ് അറിയിച്ചു.