പതിമൂന്നാം മലയാളോത്സവം –
മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലകണ്‍വെന്‍ഷന്‍ നടന്നു.
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്വെന്ഷന് ബോറിവലിഈസ്റ്റിലെ സെന്റ് ജോണ്‍സ് സ്കൂള്‍ ഹാളില്‍ വെച്ചു നടന്നു.മേഖല പ്രസിഡന്റ് ഗീത ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനിൽ ജോയിന്റ് സെക്രട്ടറി ശീതള്‍ ശ്രീരാമന് സ്വാഗതം പറഞ്ഞു.. സാഹിത്യകാരനും സിനിമാപ്രവര്‍ത്തകനുമായ മനോജ് മുണ്ടയാട്ട് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളീയ കലകളും ഭാഷയും മഹാനഗരത്തിലെ പുതിയ തലമുറകളില്‍ പ്രചരിപ്പിക്കാന്‍ മലയാള ഭാഷാ പ്രചാരണ സംഘം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പതിമൂന്നാം മലയാളോത്സവത്തിനും അതില്‍ പങ്കെടുക്കുന്നവര്‍ക്കും മനോജ് മുണ്ടയാട്ട് വിജയമാശംസിച്ചു.
കുറാര്‍ മലാഡ് മലയാളി സമാജം പ്രസിഡന്റ് ജോണ്സണ് പൊറത്തൂര്‍, കുറാര്‍ മലാഡ് മലയാളി സമാജം സെക്രട്ടറി ശ്രേയസ് രാജേന്ദ്രന്, സഹാര്‍ മലയാളി സമാജം പ്രസിഡന്റ് കെ.എസ്. ചന്ദ്രസേനന്, സഹാര്‍ മലയാളി സമാജം സെക്രട്ടറി പി.കെ. ബാലകൃഷ്ണന്,സാന്താക്രൂസ് മലയാളി സമാജം സെക്രട്ടറി കുസുമകുമാരി അമ്മ എന്നിവര്‍ ആശംസകൾ നേർന്നു.
ബോറിവലി മലയാളി സമാജം വനിതാവേദി ജോയിന്റ് സെക്രട്ടറിമാരായ ശശികല, സുനിത എന്നിവരും സന്നിഹിതരായിരുന്നു.മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റീന സന്തോഷ്, രാമചന്ദ്രന് മഞ്ചറമ്പത്ത്,ഗിരിജാവല്ലഭന്‍ എന്നിവര്‍ പതിമൂന്നാംമലയാളോത്സവത്തിന്റെ പ്രാരംഭപ്രവര്ത്തനങ്ങളെക്കുറിച്ചും ഡിസംബര്‍ 8 ന് നടക്കാന്‍ പോകുന്ന മേഖല കലോത്സവത്തെക്കുറിച്ചുംവിശദീകരിച്ചു. മലയാളം മിഷന് നീലക്കുറിഞ്ഞി പരീക്ഷയില്‍ വിജയിച്ച ഹരികൃഷ്ണന് സത്യന് അവതാരകനായിരുന്നു. നീലക്കുറിഞ്ഞി പരീക്ഷയില്‍ വിജയിച്ച മറ്റൊരു പഠിതാവായ ശ്രേയസ് രാജേന്ദ്രന് കുറാര്‍ മലാഡ് മലയാളി സമാജത്തിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം സദസിനെ അറിയിച്ചു.
മേഖല ജോയിന്റ് സെക്രട്ടറി ശീതള്‍ ശ്രീരാമന് മലയാളം മിഷന് ആമ്പല്‍ പരീക്ഷ പാസായി നിലവില്‍ നീലക്കുറിഞ്ഞി വിദ്യാര്ഥിയുംമലയാളം മിഷന് കണിക്കൊന്ന അദ്ധ്യാപികയുമാണ് . ഈ മൂന്നു പേരെയുംമേഖലയിലെ മറ്റു നീലക്കുറിഞ്ഞി വിജയികളായ ആയുഷ് രാഘവൻ , ഗോപിക നായര്‍ എന്നിവരെയുംഅഭിനന്ദിച്ചു.
മേഖല മലയാളോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സംഘാടക സമിതിയുടെ കൺവീനറായി ബാബു കൃഷ്ണനെ യും ഹരികൃഷ്ണന് സത്യനെ കോഓര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു.വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങള്‍ ആകര്‍ഷകമായ കലാപരിപാടികള്‍ അവതരിപ്പിച്ചു.കണ്‍വീനര്‍ കെ.കെ. പ്രദീപ്കുമാര്‍ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു.