MBBS പ്രവേശനം; ഫസ്‌റ്റ് അലോട്ട്‌മെൻ്റ് ഫല പ്രഖ്യാപനം ഓഗസ്‌റ്റ് 11 ന്

ന്യുഡൽഹി :നീറ്റ് യുജി കൗൺസിലിങ് 2025 ആദ്യ ഘട്ട സീറ്റ് അലോട്ട്‌മെൻ്റ് ഫല പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നത് മാറ്റിവച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഫലം 2025 ഓഗസ്‌റ്റ് 11 ന് mcc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. നേരത്തെ ഓഗസ്‌റ്റ് 9 ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്.
ഔദ്യോഗിക വെബ്‌സൈറ്റിലെ ലോഗിൻ ലിങ്ക് വഴി ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഫലം പരിശോധിക്കാം. അപേക്ഷിച്ച ശേഷം ചോയ്‌സ് ഫില്ലിംഗും ചോയ്‌സ് ലോക്കിംഗ് പ്രക്രിയയും പൂർത്തിയാക്കിയവർക്ക് മാത്രമേ ആദ്യ റൗണ്ടിൽ സീറ്റുകൾ അനുവദിക്കുകയുള്ളു.ഓഗസ്‌റ്റ് 7 ഉച്ചക്ക് 1.30 വരെ വിദ്യാർഥികൾക്ക് ഇഷ്‌ടപ്പെട്ട മെഡിക്കൽ, ഡെൻ്റൽ കോളജ് എന്നിവ തെരഞ്ഞെടുക്കാൻ സമയം നൽകിയിരുന്നു. ചില ഉദ്യോഗാർഥികൾക്ക് വെബ്‌സൈറ്റ് പ്രശ്‌നങ്ങൾ നേരിട്ടതിനാൽ ചോയ്‌സുകൾ പൂരിപ്പിക്കുന്നതിനും ലോക്ക് ചെയ്യുന്നതിനുമുള്ള സമയപരിധിയും നീട്ടിയിരുന്നു.നീറ്റ് യുജി കൗൺസിലിങ് 2025 റൗണ്ട് ഒന്ന് സീറ്റ് അലോട്ട്മെൻ്റ് https://mcc.nic.in/ug-medical-counselling/ എന്ന ലിങ്കിൽ പരിശോധിക്കാവുന്നതാണ്.