എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം : “അധ്യാപകനെതിരെ കർശന നടപടിയുണ്ടാകും ” മന്ത്രി .ആർ .ബിന്ദു

തിരുവനന്തപുരം :കേരള സർവ്വകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ ഗസ്റ്റ് അധ്യാപകനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഗുരുതരമായ കൃത്യ വിലോപമാണ് അധ്യാപകൻ്റെ ഭാഗത്ത് നിന്നുണ്ടായത്.
കേരള സർവ്വകലാശാല ഏകീകൃത അക്കാദമിക് കലണ്ടർ രൂപീകരിച്ച് അതിനനുസരിച്ച് ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ച് മുന്നോട്ട് പോകുകയാണ്. പരീക്ഷകളെല്ലാം സമയബന്ധിതമായി നടത്താനും ഫലങ്ങൾ എത്രയും വേഗം പ്രസിദ്ധീകരിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കേരള സർവ്വകലാശാല NAAC ഗ്രേഡിംഗിൽ A++ ഗ്രേഡ് നേടി തിളങ്ങി നിൽക്കുന്ന സാഹചര്യത്തിലാണ് ഉത്തരക്കടലാസുകൾ അധ്യാപകൻ നഷ്ടപ്പെടുത്തിയ സംഭവം ഉണ്ടാകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിറം കൊടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണോ ഇതെന്ന് സംശയമുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും മന്ത്രി വ്യക്തമാക്കി.