മന്ത്രി എം.ബി രാജേഷ് വിദേശടൂറിൽ

0

തിരുവനന്തപുരം: ബാര്‍ കോഴ കേസ് വിവാദമായിരിക്കെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് യാത്ര ചെയ്യുന്നു. കുടുംബസമേതം വിയന്നയിലേക്കാണ് യാത്ര തിരിച്ചത്. ജൂൺ രണ്ടിന് മന്ത്രി തിരിച്ചെത്തും. ധനകാര്യ മന്ത്രിയും കുടുംബവും നേരത്തെ വിദേശയാത്ര നിശ്ചയിച്ചിരുന്നു. ധനമന്ത്രിയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്ര ഒഴിവാക്കി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും കുടുംബവും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങി എത്തിയത്. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്‌.

മദ്യ നയത്തിൽ ഇളവ് കിട്ടാൻ കോഴ നൽകണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദ രേഖ പുറത്തുവന്നതോടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ചൂണ്ടികാട്ടി മന്ത്രി ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്‍റ് അനിമോന്റെ ശബ്ദസന്ദേശത്തിൽ പരാമർശിക്കുന്നത്.

പണം രണ്ടു ദിവസത്തിനുള്ളിൽ നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ വ്യക്തമാക്കുന്നു. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക സംഘത്തെ രൂപീകരിച്ച് തന്നെയാകും ബാർ കോഴയിലെ അന്വേഷണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *