അണുശക്തിനഗറിൽ ‘ മഴയരങ്ങ്’- ജൂലൈ 27ന്

0
mazhayrangu 1

മുംബൈ :ട്രോംബെ ടൗൺഷിപ് ഫൈൻആർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ, സാഹിത്യത്തിലും ചലച്ചിത്രത്തിലും മഴയുടെ സ്വാധീനവും സൗന്ദര്യശാസ്ത്രവും ചർച്ചചെയ്യുന്നതിന് വേണ്ടി ‘മഴയരങ്ങ് ‘ സംഘടിപ്പിക്കുന്നു .
ജൂലൈ 27 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് അണുശക്തിനഗറിലുള്ള ഇന്ദ്രധനുഷ് 2 -ബേ ഹാളിലാണ്
അരങ്ങൊരുങ്ങുന്നത് . ഈ ഒത്തുചേരലിൽ വിവിധ വ്യക്തികൾ ജീവിതത്തിലെ മഴയനുഭവങ്ങൾ പങ്കുവെക്കും.

കവിയും ചിത്രകാരനുമായ ടികെ മുരളീധരൻ പരിപാടി ഉദ്‌ഘാടനം ചെയ്യും.പ്രമുഖ കഥാകൃത്ത് കണക്കൂർ ആർ സുരേഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തും. എല്ലാ സാഹിത്യാസ്വാദകരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *