മായാദത്തിൻ്റെ കഥാസമാഹാരം പ്രകാശനം ചെയ്‌തു

തിരുവനന്തപുരം : മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരി മായാദത്തിൻ്റെ കഥാസമാഹാരം
‘കാവ ചായയും അരിമണികളും ‘ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ പ്രകാശനം ചെയ്തു.
എഴുത്തുകാരി എസ് .സരോജം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ കഥാകൃത്ത് വിനു എബ്രഹാം ,ജയ ജി നായർക്ക് പുസ്‌തകം നൽകി പ്രകാശനം നിർവ്വഹിച്ചു .ഡോ. മായാ ഗോപിനാഥ് ,അഡ്വ.എ .നസീറ എന്നിവർ ആശംസ പ്രസംഗം നടത്തി. .
പരിധി പബ്ലിക്കേഷൻസ് ആണ് പുസ്‌തകത്തിൻ്റെ പ്രസാധകർ.
കണ്ണൂർ , തളിപ്പറമ്പ് സ്വദേശിയായ മായാദത്ത് 26 വർഷങ്ങളായി മുംബൈയിലെ ഭാഭാ ആറ്റോമിക് റിസേർച്ച് സെൻ്റർ (BARC) ൽ ജോലി ചെയ്യുന്നു. താമസം BARC റസിഡൻഷ്യൽ കോളനിയായ അണുശക്തിനഗറിൽ.