മായാദത്തിൻ്റെ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു (VIDEO)

മുംബൈ: എഴുത്തുകാരി മായാദത്തിൻ്റെ ചെറുകഥാ സമാഹാരം TTFAC യുടെ ആഭിമുഖ്യത്തിൽ അണുശക്തി നഗറിൽ പ്രകാശനം ചെയ്തു. പ്രസിദ്ധ നാടക , സിനിമാ അഭിനേത്രി സുമാ മുകുന്ദൻ കഥാകൃത്തിൻ്റെ അമ്മ ലക്ഷ്മിദേവിഅമ്മയ്ക്ക് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ മാധ്യമപ്രവർത്തകൻ പി.ആർ. സഞ്ജയ് പുസതക പരിചയം നടത്തി. മുംബൈയിലെ പ്രമുഖ എഴുത്തുകാരായ എം,ജി.അരുൺ, ജ്യോതിലക്ഷ്മി നമ്പ്യാർ, തുളസി മണിയാർ, രേഖാ രാജ്, അമ്പിളി കൃഷ്ണകുമാർ, ജയശ്രീ രാജേഷ്, സന്തോഷ് പല്ലശ്ശന, പി.എസ്സ്.സുമേഷ്, സുരേഷ് നായർ, പി.വിശ്വനാഥൻ, കെ.വി.എസ്സ് നെല്ലുവായ്, അനിൽ പ്രകാശ്, കെ.വി.ബാബുരാജ്, രഞ്ചു, കണക്കൂർ ആർ.സുരേഷ് കുമാർ, ലിനോദ് വർഗ്ഗീസ്, സേവ്യർ ജോസഫ് തുടങ്ങിയവരും സഹപ്രവർത്തകരായ കെ. ജയകുമാർ, ക്ലമൻ്റ് സി. വർഗീസ്, കെ.ജയരാജൻ, Dr. സുഗിലാൽ, ശാർങധരൻ എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു.
മായാദത്ത്
കണക്കൂർ ആർ സുരേഷ്കുമാർ കഥയും തിരക്കഥയുമെഴുതി, മായാദത്ത് സംവിധാനം നിർവ്വഹിച്ച്, അണുശക്തി നഗറിലെ കലാകാരൻമാർ അഭിനയിക്കുകയും പിന്നണി പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്ത, മികച്ച ചിത്രത്തിനുള്ള പതിമൂന്നാമത് ഭരതൻ സ്മാരക ഹ്രസ്വ സിനിമാ പുരസ്കാരം നേടിയ “ഈ നമ്പർ നിലവിലില്ല” എന്ന ഹ്രസ സിനിമയുടെ Youtube link പ്രകാശനവും തുടർന്ന് അതിൻ്റെ പ്രദർശനവും നടന്നു.
അണുശക്തി നഗറിൽ,പുസ്തക പ്രകാശനവും ഹ്രസ്വചിത്ര പ്രദർശനവും ഇന്ന്