കാട്ടാന ആക്രമണത്തിൽ മരിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ സംസ്കാരം നടന്നു

0

പാലക്കാട്: കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിൻ്റെ സംസ്കാരം നടന്നു. ചടങ്ങുകൾ മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടിൽ ഇന്ന് രാവിലെ പത്തിനാണ് നടന്നത്. മുകേഷിന് കണ്ണീരോടെയാണ് നാട് വിട ചൊല്ലിയത്.

കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തവെയാണ് ഇന്നലെ രാവിലെ 8 മണിയോടെ മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് മുകേഷ് അപകടത്തിൽ പെട്ടത്.പ്രദേശത്ത് ആനയിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു മുകേഷ്.

കാട്ടാന പാഞ്ഞടുക്കാവെ കുതറിയോടുന്നതിനിടെ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടം. മുകേഷിൻ്റെ ഇടുപ്പിന് പരുക്കേറ്റിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *