മത്ര സൂഖിൽ റെഡിമെയ്ഡ് കടയിൽ തീപിടിത്തം
മത്ര: ഒമാനിലെ മത്രയിൽ സൂഖിൽ മഹ്ദി മ സ്ജിദിന് സമീപമുള്ള റെ ഡിമെയ്ഡ് വസ്ത്ര കടയിൽ അഗ്നിബാധ. കടയുടെ മുക ൾതട്ടിലുള്ള സ്റ്റോറേജിൽ സൂക്ഷിച്ചിരുന്ന വസ്ത്ര ശേഖ രങ്ങൾ കത്തി നശിച്ചു. സി റിയൻ സ്വദേശിയുടെ ഉടമ സ്ഥതയിലുള്ള കടയിലാണ് കഴിഞ്ഞദിവസം രാത്രി അ ഗ്നി ബാധയുണ്ടായത്. പുക പിടിച്ചും വെള്ളം ചീറ്റിയതി നാൽ നനഞ്ഞ് കുതിർന്നും വസ്ത്ര ശേഖരങ്ങൾ ഉപയോ ഗ ശൂന്യമായി. സമീപത്തെ കടകളിൽ നിന്നും അഗ്നി ശമന സിലിണ്ടറുകൾ ഉപ യോഗിച്ച് അഗ്നി വ്യാപനം തടയുകയും സിവിൽ ഡി ഫൻസ് കുതിച്ചെത്തി തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെ ന്ന് കരുതുന്നു