കോടതി വിധി തിരിച്ചടിയായി, അപ്പീല്‍ നല്‍കും; മാത്യു കുഴല്‍നാടന്‍
മാസപ്പടിക്കേസിലെ വിജിലന്‍സ് കോടതി വിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി കേസ് വിധി നിരാശാജനകം.കോടതി നിരീക്ഷണങ്ങളോട് വിയോജിക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു. ആത്മവിശ്വാസത്തിന് കുറവില്ല. ഇനിയും അപ്പീല്‍ നല്‍കുമെന്നും കുഴല്‍നാടന്‍ വക്തമാക്കി.കോടതിയിൽ സമർപ്പിച്ച തെളിവുകളിലെ ന്യുനത പരിശോധിക്കും,വിഷയത്തിൽ നിന്ന് ഒളിച്ചോടില്ല. ഉത്തരവ് വായിച്ച ശേഷം പ്രതികരിക്കാമെന്നും മാത്യു കുഴൽനാടൻ എംഎൽഎ.
മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജിയാണ് വിജിലൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണത്തിനു പുറമെ ഉയര്‍ന്ന കേസിൽ സിഎംആര്‍എൽ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടൻ നൽകിയ കേസിലെ ആരോപണം.എന്നാൽ തെളിവില്ലെന്ന വാദത്തിലാണ് വിജിലൻസ് കോടതി കുഴല്നാടന്റെ ഈ ആവശ്യം നിരാകരിച്ചത്.