ഡോ൦ഗ്രിയിൽ 22നില കെട്ടിടത്തിലെ ഫ്‌ളാറ്റിൽ തീപിടുത്തം

0

 

ഡോംഗ്രി: ദക്ഷിണ മുംബൈയിലെ ഒരു 22 നില കെട്ടിടത്തിൽ ഇന്നുണ്ടായ തീപിടുത്തത്തിൽ അഗ്നിശമനവിഭാഗത്തിലെ ഒരു വനിതയടക്കം രണ്ടുപേർക്ക് പൊള്ളലേറ്റതായി നഗരസഭ അധികൃതർ അറിയിച്ചു. ഉയർന്ന കെട്ടിടത്തിൻ്റെ മുകൾ നിലകളിൽ കുടുങ്ങിയ താമസക്കാരെ മുൻകരുതൽ നടപടിയായി ടെറസിലേക്ക് മാറ്റിയതുകൊണ്ട് കൂടുതൽ അപകടങ്ങളുണ്ടായില്ല.. ഉച്ചയ്ക്ക് 1.10 ഓടെ ഡോംഗ്രിയിലെ “അൻസാരി ഹൈറ്റ്‌സ്” കെട്ടിടത്തിൻ്റെ 14-ാം നിലയിലാണ് തീപിടിത്തമുണ്ടായത്, ഒരു ഫ്ലാറ്റിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിന് ശേഷം, റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ 19-ാം നിലയിലേക്ക് തീ പടർന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. തീ അണയ്ക്കുന്നതിനിടെ മുംബൈ ഫയർ ബ്രിഗേഡിൻ്റെ മാണ്ഡവി സ്റ്റേഷനിൽ ജോലി ചെയ്യുന്ന അഗ്നിശമന വനിത അഞ്ജലി അമോൽ ജംദാഡെയുടെ വലതു തോളിന് പരിക്കേറ്റു .നസീർ മുനി അൻസാരി എന്ന മറ്റൊരാൾക്ക് 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ബൈക്കുളയിലെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 22 നിലകളുള്ള കെട്ടിടത്തിലെ തീപിടിത്തം മറ്റുനിലകളിലേയ്ക്കും വ്യാപിച്ചു. കുറഞ്ഞത് 12 ഫയർ എഞ്ചിനുകളും മറ്റ് വാഹനങ്ങളും ഉപകരണങ്ങളും ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തുകയും വൈകുന്നേരം 5 മണിയോടെ തീയണക്കുകയും ചെയ്‌തു .

ഇന്ന് പുലർച്ചെ മുംബൈയിലെ അന്ധേരിയിലെ ഏഴ് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. ‘ചിഞ്ചൻ’ കെട്ടിടത്തിൻ്റെ ആറാം നിലയിലെ ഒരു ഫ്ലാറ്റിൽ രാവിലെ 8.42 നാണ് തീപിടിത്തമുണ്ടായത്, രാവിലെ 9 മണിയോടെയാണ് തീ അണച്ചത്, തീയിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാരണം ഇതുവരെ അറിവായിട്ടില്ലെന്നുംനഗരസഭാ അധികാരികൾ പറഞ്ഞു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *