തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം

കണ്ണൂർ : തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മുതുകുട ഓയില്‍ മില്ലിന് തീപിടിച്ച് കോടികളുടെ നാശനഷ്ടം .ഇന്ന് പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച തീ നീണ്ട മണിക്കൂറുകൾക്ക് ശേഷമാണ് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.
തളിപ്പറമ്പിൽ നിന്നും മറ്റു ഭാഗങ്ങളിലിൽ നിന്നുമെത്തിയ അഗ്നിശമന സേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. മുകള്‍ നിലയിലാണ് തീപിടുത്തം ആരംഭിച്ചത്. ഉടന്‍തന്നെ നാട്ടുകാര്‍ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി.