തിരുവനന്തപുരത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല; 23 കാരൻ 5 പേരെ കൊലപ്പെടുത്തി

0

തിരുവനന്തപുരം : പ്രദേശത്ത് മൂന്നിടങ്ങളിലായി കാമുകിയടക്കം ബന്ധുക്കളായ 5 പേരെ ചുറ്റികകൊണ്ടിടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തി യുവാവ് .ആക്രമണത്തിന് ശേഷം പ്രതി എ ആർ അഫാൻ (23 )വെഞ്ഞാറമ്മൂട് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി . പ്രതിയുടെ ഒമ്പതാം ക്ലാസ്സിൽപഠിക്കുന്ന സഹോദരൻ , അഫ്സാൻ, കാമുകി ഫർസാന ,പിതൃമാതാവ് സൽമാബീവി , ബന്ധുക്കളായ മുൻ സൈനികൻ ലത്തീഫ്‌ , ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത് . പ്രതിയുടെ അർബുദരോഗിയായായ അമ്മ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ഗോകുലം ആശുപത്രിയിൽ ചികിത്സയിലാണ് . സംഭവ ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നിട്ട ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി . ഇതിനിടയിൽ എലിവിഷം കഴിച്ച പ്രതിയെ മെഡിക്കല്കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.കൊലപാതക കാരണം വ്യക്തമായിട്ടില്ല .

Spread the love

Leave a Reply

Your email address will not be published. Required fields are marked *